ആഴമൊളിപ്പിച്ച്
വിളിക്കുന്നു നദീമുഖം പ്രണയാര്‍ദ്രം
'വരിക..... ചില്ലുപാളികള്‍ ഇളക്കാതെ വന്നു
തൊട്ടെടുക്കുകെണ്റ്റെ നെഞ്ചിലെതണുത്ത മ്രുതിയെ.
മഷികലങ്ങും പോല്‍ നിശബ്ദമാഴത്തില്‍
കെട്ടു തീരട്ടെ എണ്റ്റെയും നിണ്റ്റെയും
അഴുകിയ ഓര്‍മചിരാതുകള്‍"
കാലൊച്ചകളില്ല ജലസഞ്ചാരങ്ങളില്‍ എത്ര മൂകം;വാക്ക്
വറ്റിയൊഴിഞ്ഞവിജന പ്രേതതീരങ്ങള്‍.
നദിയിളകുന്നു.......
കാറ്റൊരുമ്മയാല്‍ തളിര്‍പ്പിച്ചുവെന്നോ
വലിച്ചു മുറുക്കിയ സിതാര്‍ തന്ത്രിയില്‍
മേഘ മല്‍ഹാര്‍ പെയ്തുവോ?
വേണ്ട
തളിര്‍ക്കേണ്ട ഇനിയൊരൊറ്റയുമ്മയാല്‍
അലിവേറുന്നൊരു വാക്കിനാല്‍
അറിയാതെ;അവിചാരിതമെന്നപോല്‍
വിറ പൂണ്ട നമ്മുടെ വിരല്‍സ്പര്‍ശങ്ങളാല്‍
വിളിക്കുന്നു വീണ്ടും;നദീമുഖം
വിവസ്ത്രനായ് കുളിരിലേക്കിറങ്ങുക
പടവുകളിറങ്ങിയിറങ്ങിയിറങ്ങി
ആദ്രമാഴങ്ങളില്‍
എകാന്തം ഇരുട്ടില്‍ പൂത്തുനില്‍ക്കുന്നു പവിഴമുല്ലകള്‍
കണ്ണണ്റ്റെ ഓടക്കുഴല്‍ വിളിക്കൊപ്പം
രാധയില്ല 'യെണ്റ്റെ കണ്ണാ'യെന്നു തിരികെ വിളിക്കുവാന്‍
തിരിഞ്ഞു പോകുമ്പോള്‍ പിറകിലൂടെത്തി
ചൂടാര്‍ന്നൊരാലിംഗനത്തിനാല്‍ 'അരുത്‌പോകരുതെ'ന്നു
വിലക്കുവാനില്ല വ്രുന്ദാവനത്തിലെണ്റ്റെ പഴയ രാധ
ഇനിയെന്തു ചെയ്യണമീ ജഡം?
നദിയുടെ ചില്ലുവാതില്‍ അടക്കുക
കണ്ണീരില്‍ കുഴച്ചൊരുപിടിചോറു
കരുതി വെച്ചേക്കുക.