പേജുകള്‍‌

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

ശരത്‌ ചന്ദ്രിക


ടൌണ്‍ഹാളില്‍ സിനിമ തീര്‍ന്നതേയുള്ളു
തിരശീല അഴിച്ചു വെച്ചിട്ടില്ല
ഇത്തിരി മുന്‍പേ അവിടെ നിന്നാണ്‌
'ചെറിപ്പഴങ്ങളുടെ രുചി' അറിഞ്ഞത്‌

'ആത്മഹത്യ ചെയ്യണം'
അയാള്‍ തീരുമാനിക്കുകയാണ്‌
പക്ഷെ മരണം ഉറപ്പിക്കാന്‍ കൂടെ വേണം ഒരാള്‍
പൊടിക്കാറ്റിലൂടെ , മരണം പോല്‍ നരച്ച മരുഭൂമിയിലൂടെ
തേടുകയാണ്‌
മരണത്തിനു കൂട്ടിരിക്കാനൊരാളെ.......


രാത്രിയാകുന്നു...
മദ്യശാലയില്‍ നിന്നും സിനിമ തെരുവിലെത്തുന്നു
ശരത്തില്‍
ബാബുരാജ്‌ കൂടുന്നു....
'അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍........ '
വലിയ പൊട്ടിച്ചിരികള്‍..
വിക്കി വിക്കി മുറിഞ്ഞ്പോകുന്ന ക്ഷോഭങ്ങള്‍....
ക്രൂശിതരൂപം പോല്‍ കൈകള്‍ വിടര്‍ത്തി
ഗാഡമായൊരാലിംഗന തയ്യാറെടുപ്പ്‌

ഒരു ക്യാമറയിലും ശേഖരിച്ചിട്ടില്ലിത്‌..
ശരത്‌...
നീയെപ്പൊഴും പരിധിക്കു പുറത്ത്‌.

2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച

മഴേ........


മഴേ........
വര്‍ഷങ്ങള്‍ക്കു
മുന്‍പാണ്‌
നീയെന്നെ
ആദ്യമായി നനച്ചത്‌.
വെയിലുറക്കാത്ത
ഒരു പകലില്‍
ആകാശത്തിണ്റ്റെ
വാതിലുകള്‍ തുറന്നു
ചാഞ്ഞും
ചരിഞ്ഞും പെയ്തെന്നെ nanachchathoormmayunt.
ഞാന്‍,
പക്ഷേ
... മഴ തൊട്ട മണ്ണുപോലെ കുതിര്‍ന്നില്ല
മുള
പൊട്ടി വിരിഞ്ഞില്ല
പിന്നെയും
എത്ര മഴകള്‍...
പക്ഷേ
...
ആദ്യമഴ പോലെ
അതൊന്നും എന്നെ നനച്ചില്ല.
പ്രണയം
ഒരു തീക്കനല്‍ സഞ്ചാരമാണ്‌.
നോക്കൂ.. മയിലിനെ കാണാന്‍ മ്രുഗശാല നന്നല്ല.......

2010 ഫെബ്രുവരി 17, ബുധനാഴ്‌ച

നദീമുഖം

ആഴമൊളിപ്പിച്ച്‌
വിളിക്കുന്നു നദീമുഖം പ്രണയാര്‍ദ്രം
'വരിക..... ചില്ലുപാളികള്‍ ഇളക്കാതെ വന്നു
തൊട്ടെടുക്കുകെണ്റ്റെ നെഞ്ചിലെതണുത്ത മ്രുതിയെ.
മഷികലങ്ങും പോല്‍ നിശബ്ദമാഴത്തില്‍
കെട്ടു തീരട്ടെ എണ്റ്റെയും നിണ്റ്റെയും
അഴുകിയ ഓര്‍മചിരാതുകള്‍"

കാലൊച്ചകളില്ല ജലസഞ്ചാരങ്ങളില്‍ എത്ര മൂകം;വാക്ക്‌
വറ്റിയൊഴിഞ്ഞവിജന പ്രേതതീരങ്ങള്‍.
നദിയിളകുന്നു.......

കാറ്റൊരുമ്മയാല്‍ തളിര്‍പ്പിച്ചുവെന്നോ
വലിച്ചു മുറുക്കിയ സിതാര്‍ തന്ത്രിയില്‍
മേഘ മല്‍ഹാര്‍ പെയ്തുവോ?

വേണ്ട
തളിര്‍ക്കേണ്ട ഇനിയൊരൊറ്റയുമ്മയാല്‍
അലിവേറുന്നൊരു വാക്കിനാല്‍
അറിയാതെ;അവിചാരിതമെന്നപോല്‍
വിറ പൂണ്ട നമ്മുടെ വിരല്‍സ്പര്‍ശങ്ങളാല്‍

വിളിക്കുന്നു വീണ്ടും;നദീമുഖം
വിവസ്ത്രനായ്‌ കുളിരിലേക്കിറങ്ങുക
പടവുകളിറങ്ങിയിറങ്ങിയിറങ്ങി

ആദ്രമാഴങ്ങളില്‍
എകാന്തം ഇരുട്ടില്‍ പൂത്തുനില്‍ക്കുന്നു പവിഴമുല്ലകള്‍
കണ്ണണ്റ്റെ ഓടക്കുഴല്‍ വിളിക്കൊപ്പം
രാധയില്ല 'യെണ്റ്റെ കണ്ണാ'യെന്നു തിരികെ വിളിക്കുവാന്‍

തിരിഞ്ഞു പോകുമ്പോള്‍ പിറകിലൂടെത്തി
ചൂടാര്‍ന്നൊരാലിംഗനത്തിനാല്‍ 'അരുത്‌പോകരുതെ'ന്നു
വിലക്കുവാനില്ല വ്രുന്ദാവനത്തിലെണ്റ്റെ പഴയ രാധ

ഇനിയെന്തു ചെയ്യണമീ ജഡം?
നദിയുടെ ചില്ലുവാതില്‍ അടക്കുക
കണ്ണീരില്‍ കുഴച്ചൊരുപിടിചോറു
കരുതി വെച്ചേക്കുക.